Menu Close

എഫ്.പി.ഒ മേള ഫെബ്രുവരി 21 മുതല്‍ കോഴിക്കോട്

കേരളത്തിലെ അഗ്രിബിസിനസ്സ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും
കാർഷിക മേഖലയെ  പിന്തുണയ്ക്കുന്നതിനുമുള്ള ഒരു സംസ്ഥാനതല  സംരംഭം എന്ന
നിലയിൽ എഫ്.പി.ഒ മേള കോഴിക്കോട് ജില്ലയിലെ കാലിക്കറ്റ് ട്രേഡ് സെൻ്ററിൽ
സംഘടിപ്പിക്കുന്നു. ചെറുകിട കർഷകർ /കർഷക കൂട്ടായ്മകൾ. എഫ്.പി.ഒ-കൾ
എന്നിവരുടെ ഉത്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും ഉൾപ്പെടുത്തി 2025
ഫെബ്രുവരി 21 മുതൽ 23 വരെ മൂന്നു ദിവസങ്ങളിലായി ഒരുക്കിയിട്ടുള്ള എഫ്.പി.ഒ.
പ്രദർശനം/മേളയുടെ ഔദ്യോഗിക ഉദ്ഘാടനം 2025 ഫെബ്രുവരി 21 ന് രാവിലെ 10 മണിക്ക് കൃഷിമന്ത്രി പി . പ്രസാദ് നിർവ്വഹിക്കുന്നു.  കോഴിക്കോട് എം.പി  എം.കെ.രാഘവൻ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ കേന്ദ്ര/കേരള സർക്കാർ പ്രതിനിധികളും മറ്റ് വിശിഷ്ടവ്യക്തികളും പങ്കെടുക്കുന്നു. 10.000 എ.ഫ്.പി.ഒ സ്കീമിന് കീഴിൽ സ്ഥാപിതമായ
എ.ഫ്.പി.ഒകളുടെ സുസ്ഥിരതയും ദീർഘകാല പ്രവർത്തനക്ഷമതയും ഉറപ്പാക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഈ മേള. കർഷകർ. അഗ്രി ബിസിനസ് വിദഗ്ധർ, കർഷകസംഘങ്ങൾ, സർക്കാർ ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ എന്നിവരുടെ ഒത്തുചേരലിനുള്ള ഒരു വേദി ഒരുക്കുന്നതിന് ഈ മേളയിലൂടെ സാധ്യമാകുന്നു. കൂടാതെ
സുസ്ഥിര കാർഷിക രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും വിപണി ബന്ധം മെച്ചപ്പെടുത്തുന്നതിനും ചെറുകിട കർഷകർ, കർഷകഗ്രൂപുകൾ, ഫാർമർ പ്രൊഡ്യൂസർ
കമ്പനികൾ (എഫ്.പി.സി) അഗ്രി ബിസിനസ്സ് പ്ലെയേഴ്സ് (എ.ബി.പി) എന്നിവർക്കിടയിൽ
സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുമായി ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന
KERA പദ്ധതിയിലെ ഉൽപാദന സഖ്യ സംരംഭം (Productive Alliance Initiative) ഈ മേളയിലൂടെ
പരിചയപ്പെടുത്തുന്നു.