Menu Close

ചാലിയം മാതൃകാമത്സ്യഗ്രാമത്തിലെ കര്‍ഷകരുടെ ശ്രദ്ധയ്ക്ക്

ചാലിയം മാതൃകാമത്സ്യഗ്രാമം പദ്ധതിയുടെ ഘടക പദ്ധതിയായ ഷിപ്പിംഗ് കണ്ടെയ്‌നറുകൾ ഉപയോഗിച്ച് ഫിഷ് പ്രോസസിംഗ് ആന്റ് മാർക്കറ്റിംഗ് കിയോസ്‌ക് സ്ഥാപിക്കുന്ന പദ്ധതിയുടെ ഭാഗമായി മത്സ്യവിൽപ്പന കിയോസ്ക്, ഓൺലൈൻ മത്സ്യവിപണനത്തിന് ഇ-സ്‌കൂട്ടർ എന്നീ സംരംഭങ്ങൾക്കായി താൽപ്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ചാലിയം മത്സ്യഗ്രാമത്തിൽ സ്ഥിരതാമസക്കാരായ വ്യക്തികൾ/സ്വയംസഹായ ഗ്രൂപ്പുകൾ/പ്രാഥമിക സഹകരണ സംഘങ്ങൾക്ക് അപേക്ഷിക്കാം. അപേക്ഷകർ 18 നും 60

ഇടയിൽ പ്രായമുള്ളവരായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കൾക്ക് ഒരു കണ്ടെയ്‌നറും (9 ലക്ഷം രൂപ) ഒരു ഇലക്ട്രിക് സ്കൂ‌ട്ടറും (1.5 ലക്ഷം രൂപ) ഉൾപ്പെടെ പദ്ധതിക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിനൽകും. അപേക്ഷകൾ ബേപ്പൂർ മത്സ്യഭവൻ ഓഫീസിൽ ഫെബ്രുവരി മൂന്ന് വരെ സ്വീകരിക്കും. ഫോൺ: 0495-2383780.