ക്ഷീര വികസന വകുപ്പ് മാഞ്ഞൂർ യൂണിറ്റ് – കാണക്കാരി ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ ജനകീയാസൂത്രണ പദ്ധതി 2024-25 കറവപ്പശുക്കൾക്ക് കാലിത്തീറ്റ സബ്‌സിഡി അപേക്ഷ ക്ഷണിച്ചു. അപേക്ഷ കാണക്കാരി ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ക്ഷീരസംഘങ്ങളിൽനിന്നു ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ 2024 നവംബർ അഞ്ചിനുള്ളിൽ സംഘങ്ങളിൽ നൽകണം. ക്ഷീര സംഘത്തിൽ പാൽ അളക്കാത്ത കർഷകർ അപേക്ഷയോടൊപ്പം വെറ്ററിനറി സർജന്റെ സാക്ഷ്യപത്രവും നൽകണം. ഫോൺ:04829-243878.
കാലിത്തീറ്റ സബ്‌സിഡി അപേക്ഷ ക്ഷണിച്ചു
