മത്സ്യകർഷകദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 10 ന് ഉച്ചയ്ക്ക് 12 മണിക്ക് ജിമ്മിജോർജ് സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി നിർവഹിക്കും. ഫിഷറീസ് സാംസ്കാരികവകുപ്പുമന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. പരിപാടിയോടനുബന്ധിച്ച് മത്സ്യകർഷകസംഗമവും സെമിനാറും സംഘടിപ്പിക്കും. മത്സ്യകൃഷിമേഖലയിൽ മികച്ചരീതിയിൽ പ്രവർത്തിച്ച മത്സ്യകർഷകർക്കും ഫീൽഡ്തല ഉദ്യോഗസ്ഥർക്കും തദ്ദേശസ്വയംഭരണ സ്ഥാപനത്തിനും പുരസ്കാരങ്ങൾ നൽകി ആദരിക്കും.
ഇന്ത്യയിൽ നീലവിപ്ലവ പ്രവർത്തനങ്ങൾക്ക് ഊർജം പകർന്ന കാർപ്പ് മത്സ്യങ്ങളിലെ പ്രേരിത പ്രജനനസാങ്കേതിക വിദ്യ 1957 ജൂലൈ പത്തിനാണ് പ്രൊഫ. അലികുഞ്ഞ്, ഡോ. ഹിരലാൽ ചൗധരി എന്നിവരുടെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്തത്. ഇതിന്റെ ഓർമ്മയ്ക്കാണ് എല്ലാ വർഷവും ജൂലൈ 10 ദേശീയ മത്സ്യകർഷകദിനമായി ആചരിക്കുന്നത്.
ഇന്ത്യയിലെ മത്സ്യക്കൃഷിയില്‍ 85 ശതമാനവും കാര്‍പ്പ് ശുദ്ധജലമത്സ്യങ്ങളാണ്. ഇന്ത്യന്‍ കാര്‍പ്പുകളെന്നറിയപ്പെടുന്ന രോഹു, കട്ല, മൃഗാള്‍ എന്നിവയാണ് അവയിലെ പ്രമുഖര്‍. ലോകത്തെ ഏറ്റവും വലിയ ശുദ്ധജലമത്സ്യസമ്പത്തും ഇന്ത്യുടേതാണ്.