മത്സ്യത്തൊഴിലാളി ഇൻഷുറൻസ് പദ്ധതി സംസ്ഥാന മത്സ്യഫെഡിൻ്റെ 2025 -26 വർഷത്തെ മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഇൻഷുറൻസ് പദ്ധതിയുടെ 10 ലക്ഷം രൂപ പരിരക്ഷയുള്ള സ്കീമിൽ 2025 ഏപ്രിൽ 30 നകം പ്രീമിയം ഒടുക്കി ഗുണഭോക്താക്കളാകാം. മത്സ്യഫെഡ് അഫിലിയേഷനുള്ള പ്രാഥമിക മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങളിലെ മത്സ്യത്തൊഴിലാളികൾക്കും സ്വയം സഹായ ഗ്രൂപ്പ് അംഗങ്ങൾക്കും അതാത് സംഘങ്ങൾ മുഖേന അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് മത്സ്യഫെഡ് ജില്ലാ ഓഫീസ്, ക്ലസ്റ്റർ പ്രൊജക്ട് ഓഫീസ്, പ്രാഥമിക മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങൾ എന്നിവിടങ്ങളിലോ 9526041270, 9526041123, 04972731257 നമ്പറുകളിലോ ബന്ധപ്പെടാം.
മത്സ്യതൊഴിലാളി ഇൻഷുറൻസ് പദ്ധതി
