സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ മേൽനോട്ടത്തിൽ ജില്ലയിൽ ഉൾനാടൻ സമ്പാദ്യ സമാശ്വാസ പദ്ധതിയിൽ 2025-26 വർഷം ചേരുവാൻ അംഗീകൃത മത്സ്യത്തൊഴിലാളികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18-60 വയസ്. ഫിഷറീസ് ഇൻഫർമേഷൻ മാനേജ്മേൻ്റ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്തവരും മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗത്വമുള്ളവരുമായിരിക്കണം. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ 2024 മാർച്ച് വരെ തുക അടച്ചതിന്റെ രസീത്, ക്ഷേമനിധി പാസ് ബുക്ക്, റേഷൻകാർഡ്, ഏതെങ്കിലും ദേശസാൽകൃത/ ഷെഡ്യൂൾഡ് ബാങ്കിൽ അക്കൗണ്ട് എടുത്ത പാസ് ബുക്കിന്റെ പകർപ്പ്, ആറു മാസത്തിനകം എടുത്ത രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, ജനുവരി മാസത്തെ ഗുണഭോക്തൃവിഹിതം രണ്ട് ഗഡുവായ 500 രൂപ എന്നിവ സഹിതം തിരുവനന്തപുരം മത്സ്യഭവൻ ഓഫീസിൽ 2025 ജനുവരി 23,24 തീയതികളിൽ രാവിലെ 11 മുതൽ വൈകിട്ട് നാലുവരെ ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. 0468 2967720, 9400005123.