2025-26 സാമ്പത്തിക വർഷത്തിൽ മത്സ്യഫെഡ് നടപ്പിലാക്കുന്ന മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയിൽ പ്രീമിയം ഒടുക്കി ഗുണഭോക്താക്കളാകുന്നതിന് അവസരം. 18 നും 70 നും ഇടയിൽ പ്രായമുള്ളർക്ക് പ്രീമിയം തുകയായ 509 രൂപ അടച്ച് മത്സ്യത്തൊഴിലാളി സഹകരണസംഘങ്ങൾ വഴി പരിരക്ഷ ഉറപ്പാക്കാം. മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളിൽ അംഗങ്ങളല്ലാത്തവർക്ക് സി ക്ലാസ് മെമ്പർഷിപ്പ് എടുത്ത് ഇൻഷുറൻസ് പദ്ധതിയിൽ ചേരാം. ഒരു വർഷമാണ് പദ്ധതിയുടെ കാലാവധി. പദ്ധതിയിൽ ഗുണഭോക്താക്കളാകുന്നവർക്ക് അപകട മരണമോ, അപകടത്തെ തുടർന്ന് പൂർണ, ഭാഗിക/ അംഗവൈകല്യമോ സംഭവിച്ചാൽ നിബന്ധനകൾക്ക് വിധേയമായി പത്ത് ലക്ഷം രൂപ വരെ ഇൻഷുറൻസ് ആനുകൂല്യം ലഭ്യമാകും. ഫോൺ: 8943823000 (അഴീക്കോട്), 6282772876 (പെരിഞ്ഞനം), 7561027919 (കയ്‌പമംഗലം), 8281291940 (നാട്ടിക), 9746164295 (ചാവക്കാട്
മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി : ഗുണഭോക്താക്കളാകുന്നതിന് അവസരം
