Menu Close

മത്സ്യത്തൊഴിലാളികൾക്കും ബോട്ട് ഉടമകൾക്കും സാമ്പത്തിക സഹായം

MPEDA-NETFISH നടപ്പിലാക്കുന്ന, പട്ടികജാതി/ പട്ടിക വർഗ മത്സ്യത്തൊഴിലാളികൾക്കും ബോട്ട് ഉടമകൾക്കും മത്സ്യസംഭരണത്തിനായി ഇൻസുലേറ്റഡ് ഫിഷ് ബോക്‌സുകൾ വാങ്ങുന്നതിന് 75% സാമ്പത്തിക സഹായം നൽകുന്നു. ഒരാൾക്ക് പരമാവധി രണ്ട് ബോക്‌സുകൾ സബ്‌സിഡി നിരക്കിൽ ലഭിക്കും. അപേക്ഷ, എസ് സി/എസ് ടി സർട്ടിഫിക്കറ്റ്, മത്സ്യബന്ധന യാനത്തിൻ്റെ ആർസി ആൻ്റ് ലൈസൻസ്, ഇൻസുലേറ്റഡ് ഫിഷ് ബോക്സ്സ് വാങ്ങിയതിന്റെ ജിഎസ്‌ടി ബിൽ, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് കോപ്പി എന്നീ രേഖകൾ ആവശ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ജനുവരി 24. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമിനുമായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുമായോ, ബേപ്പൂർ ഫിഷറീസ് സ്റ്റേഷനുമായോ, മത്സ്യഭവൻ ഓഫീസുമായോ ബന്ധപ്പെടുക.