Menu Close

റബ്ബര്‍ബോര്‍ഡില്‍ ഫീല്‍ഡ് ഓഫീസര്‍ നിയമനം

റബ്ബര്‍ബോര്‍ഡില്‍ ഫീല്‍ഡ് ഓഫീസര്‍ തസ്തികയിലേക്ക് (പോസ്റ്റ് കോഡ് നമ്പര്‍ 2025-01-01) നിയമനത്തിനായി അപേക്ഷിച്ചവര്‍ക്കുള്ള പരീക്ഷ 2025 ഏപ്രില്‍ 6 ഞായറാഴ്ച നടക്കും. പരീക്ഷയില്‍ പങ്കെടുക്കുന്നതിനുള്ള ഹാള്‍ ടിക്കറ്റ് റബ്ബര്‍ബോര്‍ഡിന്‍റെ റിക്രൂട്ട്മെന്‍റ് പോര്‍ട്ടലില്‍ നിന്ന് 2025 ഏപ്രില്‍ 1 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. ഇതു സംബന്ധിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രത്യേകമായി അറിയിപ്പുകളൊന്നും അയയ്ക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് റബ്ബര്‍ബോര്‍ഡിന്‍റെ റിക്രൂട്ട്മെന്‍റ് പോര്‍ട്ടല്‍ (recruitments.rubberboard.org.in) സന്ദര്‍ശിക്കുക.