Menu Close

സുസ്ഥിരകൃഷിയുടെ പാഠങ്ങളുമായി വളം വ്യാപാരികൾ കർഷകരിലേക്ക്

തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ നടന്ന ഡിപ്ലോമ ഇൻ അഗ്രികൾച്ചറൽ  എക്സ്റ്റൻഷൻ സർവീസസ്  ഫോർ ഇൻപുട്ട്  ഡീലർസ് ( D A E S I ) കോഴ്സിന്റെ  രണ്ടാമത്തെ ബാച്ച് വിജയകരമായി  പരിശീലനം പൂർത്തിയാക്കി. ആത്മ പ്രൊജക്റ്റ് ഡയറക്ടർ ശ്രീമതി. ഷീല.എൻ അധ്യക്ഷത വഹിച്ച യോഗത്തിന്റെ ഉൽഘാടനവും ഡിപ്ലോമ സർട്ടിഫിക്കറ്റ് വിതരണവും മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഇന്ദിര മോഹനൻ നിർവഹിച്ചു. കോഴ്സിന്റെ ഭാഗമായി ആർജ്ജിച്ചിട്ടുള്ള സുസ്ഥിര പരിസ്ഥിതി സൗഹൃദ കൃഷിയുടെ അറിവുകൾ കർഷകരിലേക്ക് പകർന്നു നൽകുന്നതിനുള്ള ഉത്തരവാദിത്തം വളം ഡീലർമാർക്കുണ്ടെന്ന്  ശ്രീമതി. ഇന്ദിര മോഹനൻ ഓർമിപ്പിച്ചു.  കർഷകരുമായി അടുത്തിടപെടുന്ന സ്ഥാപനങ്ങൾ എന്ന നിലയിൽ ശാസ്ത്രീയവും സുസ്ഥിരവുമായ പ്രകൃതി സൗഹൃദകൃഷിയുടെ അടിസ്ഥാന പാഠങ്ങൾ വ്യാപാരികൾക്ക് പകർന്നു കൊടുക്കുന്നതിനാണ് ഒരു വർഷം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ അഗ്രികൾച്ചറൽ  എക്സ്റ്റൻഷൻ സർവീസസ്  ഫോർ ഇൻപുട്ട്  ഡീലർസ് ( D A E S I ) എന്ന കോഴ്സ് ഭാരത സർകാരിന്റെ കീഴിലുള്ള നാഷണൽ അഗ്രികൾച്ചറൽ ആൻഡ് എക്സ്റ്റൻഷൻ മാനേജ്മെൻറ് രൂപം നൽകിയിട്ടുള്ളത്.  കൃഷി വിജ്ഞാന കേന്ദ്രം, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, ആത്മ തൃശൂർ എന്നിവർ സംയുക്തമായാണ് കോഴ്സ് നടത്തുന്നത് . 2023 -24 ദേശി കോഴ്സിൽ ശ്രീ.ഡെൻഫിൻ .പി.ആർ.ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഡിപ്ലോമ ദാന ചടങ്ങിൽ ദേശി വിദ്യാർത്ഥി പ്രധിനിധി ശ്രീ. ബെന്നി ആന്റണി അനുഭവം പങ്കുവെച്ചു.  കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. മേരി റെജീന, ദേശി ഫെസിലിറ്ററേറ്റര്‍ ശ്രീമതി. ജയശ്രീ എൽ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.