കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് 2025 ആഗസ്റ്റ് 17 ചിങ്ങം ഒന്നിന് കർഷകദിനാഘോഷ പരിപാടിയും സംസ്ഥാന കർഷക അവാർഡ് വിതരണവും തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ വച്ച് സംഘടിപ്പിക്കുന്നു. കൃഷിവകുപ്പ് മന്ത്രി പി പ്രസാദിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം കേരള സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 11 മണിക്ക് നിർവഹിക്കുന്നതാണ്. അന്നേദിവസം രാവിലെ 8. 30 മുതൽ വർണ്ണാഭമായ ഘോഷയാത്രയോട് കൂടി ആരംഭിക്കുന്ന പരിപാടിക്ക് ശേഷം “കേര” പദ്ധതിയെ കുറിച്ചുള്ള സെമിനാറും ഉണ്ടായിരിക്കുന്നതാണ്. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസർ ആർ. ബിന്ദു, എം. പി. മാരായ കെ. രാധാകൃഷ്ണൻ, കെ. ബെന്നി ബെഹനാൻ എന്നിവരും, തൃശ്ശൂർ എം എൽ എ പി. ബാലചന്ദ്രൻ, മറ്റ് എം എൽ എ മാർ, ജനപ്രതിനിധികൾ, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ, അവാർഡ് കർഷകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കുന്നതാണ്.
കർഷകദിനവും സംസ്ഥാന അവാർഡ് വിതരണവും
