കിഴക്കമ്പലം സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന കേരരക്ഷാവാരം പദ്ധതിപ്രകാരം തെങ്ങിന് മരുന്നുതളിക്കുന്നതിന് കിഴക്കമ്പലം കൃഷിഭവന്‍ പരിധിയില്‍പെട്ട കര്‍ഷകര്‍ക്ക് അപേക്ഷിക്കാം. ഒരു തെങ്ങ് വൃത്തിയാക്കി മരുന്നു തളിക്കുന്നതിന് 75 രൂപയാണ് ഗുണഭോക്തൃവിഹിതം. താത്പര്യമുള്ള കൃഷിക്കാര്‍ തന്നാണ്ട് കരമടച്ച രസീത്, ആധാര്‍ എന്നിവയുടെ പകര്‍പ്പുസഹിതം 2024 സെപ്റ്റംബർ 30-നുമുന്‍പായി കിഴക്കമ്പലം കൃഷിഓഫീസില്‍ അപേക്ഷ നല്‍കണം.
തെങ്ങിന് മരുന്നുതളിക്കുന്നതിന് കര്‍ഷകര്‍ക്ക് കൃഷിഭവനിൽ അപേക്ഷിക്കാം
