സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ 2025 ആഗസ്റ്റ് 6, 7, 8 തീയതികളിൽ രാവിലെ 9 ന് ഇടുക്കി ജില്ലയിലെ കർഷകരുടെ സിറ്റിംഗ് നടത്തുന്നു. ഇടുക്കി ചെറുതോണിയിലെ ജില്ലാ വ്യാപാര ഭവനിൽ നടക്കുന്ന സിറ്റിംഗിൽ ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. ഹിയറിംഗിന് ഹാജരാകുവാൻ നോട്ടീസ് ലഭിച്ചവർ ആവശ്യമായ രേഖകൾ സഹിതം കൃത്യ സമയത്ത് ഹാജരാകണം.