സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ സെപ്റ്റംബറിൽ വയനാട്, പാലക്കാട്, കോഴിക്കോട്, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോട്ടയം ജില്ലകളിലെ കർഷകരുടെ സിറ്റിങ് നടത്തും. എറണാകുളം സർക്കാർ അതിഥി മന്ദിരത്തിൽ വെച്ച് ഓൺലൈനായി 2025 സെപ്റ്റംബർ 25, 26 തീയതികളിലാണ് സിറ്റിങ് നടത്തുന്നത്.