സംസ്ഥാനകൃഷിവകുപ്പ് 2023 വർഷത്തിൽ കാർഷികമേഖലയിലെ മാധ്യമമികവിനെ പ്രോത്സാഹിപ്പിക്കുന്നതിനായി നൽകിവരുന്ന കർഷകഭാരതി അവാർഡിനായി നോമിനേഷനുകൾ ക്ഷണിച്ചു. ഏറ്റവും മികച്ച ഫാംജേർണലിസ്റ്റിനാണ് അവാർഡ് നൽകുന്നത്. മലയാളഭാഷയിലൂടെ കാർഷികമേഖലക്ക് വിലപ്പെട്ട സംഭാവനകൾ നൽകുന്ന തരത്തിൽ മാധ്യമപ്രവർത്തനം നടത്തിയ വ്യക്തിക്കാണ് അവാർഡ്. അതായത് വ്യക്തികളുടെ നാമനിർദ്ദേശം മാത്രമേ പരിഗണിക്കുകയുള്ളൂ. ഗവേഷണ പ്രസിദ്ധീകരണങ്ങൾ പരിഗണിക്കുകയില്ല. അച്ചടിമാധ്യമം, ദൃശ്യമാധ്യമം, നവമാധ്യമം, ശ്രവ്യമാധ്യമം എന്നിങ്ങനെ നാലു വിഭാഗങ്ങളിലായിട്ടാണ് കർഷകഭാരതി അവാർഡ് നൽകുന്നത്. നോമിനേഷൻ തീയതി മുതൽ പുറകോട്ട് ഒരുവർഷത്തെ പ്രസ്തുത മേഖലയിലെ സംഭാവനകളാണ് പ്രധാനമായും പരിഗണിക്കുന്നത്. വിശദാംശങ്ങൾ www.keralaagriculture.gov.in, www.fibkerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്. അപേക്ഷ ലഭിക്കേണ്ട അവസാനതീയതി 2024 ജൂലൈ 27. അപേക്ഷകൾ “പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ, ഫാം ഇൻഫർമേഷൻ ബ്യൂറോ, കവടിയാർ, തിരുവനന്തപുരം-3” എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. നോമിനേഷനുകൾ അയയ്ക്കുന്ന കവറിനുപുറത്ത് “കർഷകഭാരതി അവാർഡ് 2023 ഏതു വിഭാഗം” എന്നത് പ്രത്യേകം രേഖപ്പെടുത്തണം.