കേരള കാർഷിക സർവ്വകലാശാല വിപുലീകരണ ഡയറക്ടറേറ്റിന് കീഴിലുള്ള സെൻട്രൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് 2023 നവംബർ 1 ന് വെയർഹൗസിംഗ് ഡെവലപ്മെന്റ് ആന്റ് റെഗുലേറ്ററി അതോറിറ്റിയുടെയും ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെയും കേരള ഗ്രാമീൺ ബാങ്ക് കർഷകഭവനം, വെള്ളാനിക്കര യുടെയും സഹകരണത്തോടെ കർഷകർക്ക് ഇന്ത്യയിൽ കാർഷികോൽപ്പന്നങ്ങളുടെ ശാസ്ത്രീയ സംഭരണവും വെയർഹൗസ് സംഭരണ സൗകര്യങ്ങളുടെയും ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കേരളത്തിലെ സെൻട്രൽ സോണിലെ കർഷകർക്ക് WDRA രജിസ്റ്റർ ചെയ്ത വെയർഹൗസുകളിൽ കാർഷിക ഉൽപ്പന്നങ്ങൾ സംഭരിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ഈ പരിപാടി ഉദ്ദേശിച്ചത്. 56 കർഷകർ പരിപാടിയിൽ പങ്കെടുത്തു. മണ്ണുത്തി സെൻട്രൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് പ്രൊഫസറും മേധാവിയുമായ ഡോ. എസ് ഹെലൻ പരിപാടി ഉദ്ഘാടനം ചെയ്തു. കെ എ യു അസോസിയേറ്റ് പ്രൊഫസർ ഡോ. ബെറിൻ പത്രോസ് കാർഷിക ഉൽപന്നങ്ങൾ സംഭരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കീട-രോഗ നിയന്ത്രണ സെഷൻ കൈകാര്യം ചെയ്തു. ഇന്ത്യയിലെ പബ്ലിക് വെയർഹൗസിംഗിന്റെ പ്രാധാന്യം, പങ്ക്, പ്രവർത്തനരീതികൾ എന്ന വിഷയത്തിൽ കൊച്ചിയിലെ സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷനിലെ സ്റ്റോറേജ് ആൻഡ് ഇൻസ്പെക്ഷൻ ഓഫീസർ ശ്രീമതി. ജയശ്രീ ക്ലാസ്സെടുത്തു. ശ്രീ. വിജയ്, ചീഫ് മാനേജർ, ശ്രീ. അനീഷ്, സീനിയർ മാനേജർ, കേരള ഗ്രാമീൺ ബാങ്ക് എന്നിവർ കാർഷികോൽപ്പന്നങ്ങൾ സംഭരിക്കുന്നതിനുള്ള കാർഷിക ധനസഹായത്തിന്റെ നടപടിക്രമങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. നബാർഡ് കൺസൾട്ടൻസി സർവീസിലെ ശ്രീ. അനിന്ദോ ഗോപാൽ അഗ്രി-ഇൻഫ്രാസ്ട്രക്ചർ ഫണ്ടിനെക്കുറിച്ചുള്ള പദ്ധതിയുടെ വിശദാംശങ്ങൾ അവതരിപ്പിച്ചു. തൃശൂർ കുരിയച്ചിറയിലുള്ള സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷന്റെ കീഴിലുള്ള ഗോഡൗൺ സന്ദർശിച്ചവർ കാർഷികോൽപ്പന്നങ്ങൾ സംഭരിക്കുന്നതിനുള്ള സൗകര്യങ്ങളെ കുറിച്ച് വിവരങ്ങൾ പങ്കുവെച്ചു. കാർഷികോൽപ്പന്നങ്ങളുടെ വിപണന ദുരിതം ഒഴിവാക്കാൻ പാടശേഖരതലത്തിൽ സംഭരണ സൗകര്യം വേണമെന്ന് കർഷകർ ഫീഡ്ബാക്ക് നൽകി. സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷന്റെ കീഴിലുള്ള വെയർഹൗസുകളിൽ കർഷകർക്ക് ലഭ്യമായ സൗകര്യങ്ങളെക്കുറിച്ചുള്ള ഓറിയന്റേഷൻ അവർക്ക് ലഭിച്ചു.