കാർഷിക വികസന ക്ഷേമ വകുപ്പ് കേരള സമോൾ ഫാർമേഴ്സ് അഗ്രി ബിസിനസ് കൺസോർഷ്യം ആത്മ മുഖേന സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ സഹായത്തോടെ കർഷക ഉൽപാദന സംഘങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നു. ഫാം പ്ലാൻ പദ്ധതിയുടെ ഭാഗമായി ബ്ലോക്കുകളിൽ രൂപീകരിച്ച് രജിസ്റ്റർ ചെയ്ത് ഒരു വർഷം തികഞ്ഞ കർഷക ഉൽപാദക സംഘങ്ങൾ, മുൻകാലങ്ങളിൽ ഇതേ ഘടകത്തിൽ സാമ്പത്തിക സഹായം ലഭിക്കാത്ത രജിസ്റ്റർ ചെയ്ത് മൂന്ന് വർഷം തികഞ്ഞ കർഷക ഉൽപാദക കമ്പനികൾ എന്നിവർക്ക് അപേക്ഷിക്കാം. മാനദണ്ഡങ്ങൾക്ക് വിധേയമായി പ്രൊജക്ട് ചെലവിന്റെ 80 ശതമാനം സഹായം അനുവദിക്കും. അവസാന തീയതി 2025 മെയ് 15. കൂടുതൽ വിവരങ്ങൾക്ക്ഫോൺ നമ്പർ 04734 296180.
ഫാം പ്ലാൻ പദ്ധതിക്ക് അപേക്ഷിക്കാം
