കാർഷിക സർവ്വകലാശാല കശുമാവ് ഗവേഷണ കേന്ദ്രം ഫാം ഡേ ‘സ്പന്ദനം’ റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ ഉദ്ഘാടനം ചെയ്തു. മാടക്കത്തറ കശുമാവ് ഗവേഷണ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ സർവകലാശാല രജിസ്ട്രാർ ഡോ. എ സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. കർഷകർക്കുള്ള കാർഷിക ഉപകരണങ്ങളുടെ വിതരണം മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഇന്ദിരാ മോഹൻ നിർവഹിച്ചു. ഗവേഷണ കേന്ദ്രവും കശുമാവ് വികസന ഡയറക്ടറേറ്റും തമ്മിലുള്ള സഹകരണത്തിനുള്ള ധാരണ പത്രവും ചടങ്ങിൽ കൈമാറി. കാർഷിക പ്രദർശനവും ചർച്ച ക്ലാസുകളും കാഷ്യു ക്ലിനിക്കും ഫാം ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. കശുമാവ് വികസന ഡയറക്ടറേറ്റ് ഡയറക്ടർ ഡോ.ഫെമിന, സർവകലാശാല ഭരണസമിതി അംഗം ഡോ. സുരേഷ് കുമാർ പി.കെ, കംപ്ട്രോളർ ശ്രീ. കെ മദൻകുമാർ മാടക്കത്തറ, ഗ്രാമപഞ്ചായത്ത് മെമ്പർ സൂഫി സോജൻ ഡോ. കെ ലത, ഡോ. ജലജ എസ് മേനോൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
ഫാം ഡേ ‘സ്പന്ദനം’ മന്ത്രി ഉദ്ഘാടനം ചെയ്തു
