പാടത്തെ വെള്ളത്തിന് മുകളിൽ ചുവന്ന പാട കെട്ടിക്കിടക്കുന്നതായി കാണാവുന്നതാണ്. മൂത്ത ഇലകളുടെ അരികിൽ നിന്നു താഴത്തേക്ക് ചാര നിറത്തിലുള്ള പുള്ളികുത്തുകൾ കാണുകയും, പിന്നീട് ഓറഞ്ച്-മഞ്ഞ നിറത്തിലേക്ക് ഇലകൾ മാറുകയും ചെയ്യും. എന്നെ ലക്ഷണങ്ങൾ കണ്ടാലുടൻ നിയന്ത്രിക്കേണ്ടതാണ് അതിനായി കുമ്മായം ഏക്കറിന് 250 കി.ഗ്രാം രണ്ടു തവണയായി ഒരുമാസം ഇടവിട്ട് ഉപയോഗിക്കുക. സിലിക്ക ഹെക്‌ടറിനു 100 കി.ഗ്രാം എന്ന തോതിൽ ഉപയോഗിക്കുക.