പത്തനംതിട്ട, ഇരവിപേരൂർ ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണം പദ്ധതിയിലുള്‍പ്പെടുത്തി ഇരവിപേരൂർ കൃഷിഭവന് നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെയും കേരരക്ഷാവാരത്തിന്റെയും ഉദ്ഘാടനം 2023 നവമ്പര്‍ 23 വ്യാഴം രാവിലെ 11 ന് കാവുങ്കല്‍ ജംഗ്ഷനില്‍ നടക്കുന്നു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ വത്സല പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശിധരന്‍പിള്ള അധ്യക്ഷത വഹിക്കും.
തെങ്ങിന്റെ ചങ്ങാതിക്കൂട്ടം ഗ്രൂപ്പിനാണ് പദ്ധതിനടത്തിപ്പിന്റെ ചുമതല. കായ്ഫലമുള്ള 10 തെങ്ങെങ്കിലും കുറഞ്ഞതുള്ള വിവിധ വാര്‍ഡുകളിലെ കേരകര്‍ഷകർക്ക് പദ്ധതി ആനുകൂല്യം ലഭ്യമാകുക.
തെങ്ങിന്റെ മണ്ട വൃത്തിയാക്കി തേങ്ങയിട്ടു നല്കല്, തെങ്ങുകള്‍ക്ക് രോഗ/ കീട നിയന്ത്രണത്തിനായുള്ള മരുന്നുതെളിക്കല്, തെങ്ങിന്റെ തടം വൃത്തിയാക്കല്‍, തെങ്ങിന്തടത്തില് പയര്‍വിത്ത് വിതയ്ക്കല്‍, കേടുവന്ന തെങ്ങ് വെട്ടിമാറ്റി നല്കല്, തെങ്ങിന്‍തൈ വിതരണം/ തെങ്ങ് നട്ടുനല്കല്, തെങ്ങിനു സൂക്ഷ്മമൂലക വളപ്രയോഗം എന്നിവയാണ് തെങ്ങിന്റെ ചങ്ങാതിക്കൂട്ടത്തിലൂടെ ലഭിക്കുന്ന പ്രധാനസേവനങ്ങള്‍.
ഇരവിപേരൂരിലെ കേരഗ്രാമം, കേരരക്ഷാവാരം ഉദ്ഘാടനം നവമ്പര്‍ 23 ന്
