സംരംഭകരാകാൻ ആഗ്രഹിക്കുന്ന വനിതകൾക്കായുള്ള പരിശീലന പരിപാടിക്ക് അപേക്ഷകൾ ക്ഷണിച്ചു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റാണ് പരിപാടി സംഘടിപ്പിക്കുന്നത്. വ്യവസായ-വാണിജ്യ വകുപ്പിൻ്റെ സംരംഭകത്വ വികസന സ്ഥാപനമാണ് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ്(കിഡ്).
അഞ്ചുദിവസത്തെ വനിതാ സംരംഭകത്വ വികസന പരിപാടിയാണ് നടത്തുന്നത്. 2025 ഫെബ്രുവരി 24 മുതൽ മാർച്ച് 1 വരെ എറണാകുളം കളമശ്ശേരിയിലുള്ള കിഡ് ക്യാമ്പസിലാണ് പരിപാടി നടക്കുക.
കമ്പനി രജിസ്ട്രേഷൻ & ഐ പി ആർ, വനിതകൾക്ക് ബിസിനസ് തുടങ്ങാനാവശ്യമായ ആശയങ്ങൾ, വ്യവസായ വകുപ്പിന്റെ വിവിധ സ്കീമുകൾ, ബിസിനസ് തുടങ്ങാൻ ആവശ്യമായ ലൈസൻസുകൾ, അക്കൗണ്ടിംഗ്, മാർക്കറ്റ് റിസർച്ച്, ഡിജിറ്റൽ മാർക്കറ്റിംഗ്, ജി എസ് ടി & ടാക്സേഷൻ തുടങ്ങി നിരവധി സെഷനുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. താത്പര്യമുള്ളവർക്ക് വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം. ഈ സൗജന്യ വർക്ക്ഷോപ്പിൽ തിരഞ്ഞെടുക്കപ്പെടുന്ന 25 പേർക്കാണ് അവസരം ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 0484 2532890 / 2550322/7994903058.