Menu Close

മത്സ്യത്തൊഴിലാളി വനിതകൾക്ക് സംരംഭ സഹായം

സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴിലെ സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വിമെന്‍ (സാഫ്) മുഖേന തീരമൈത്രി പദ്ധതിയുടെ ഭാഗമായി സൂക്ഷ്മ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ മത്സ്യത്തൊഴിലാളി വനിതകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോം ജില്ലാ സാഫ് നോഡല്‍ ഓഫീസ്, സാഫ് വെബ്‌സൈറ്റ്, ഫിഷറീസ് വകുപ്പ് വെബ്സൈറ്റ് എന്നിവയില്‍ ലഭിക്കും. ഒരംഗത്തിന് പരമാവധി ഒരു ലക്ഷം രൂപ നിരക്കില്‍ അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പിന് പരമാവധി അഞ്ച് ലക്ഷം രൂപ വരെയാണ് ഗ്രാന്റ് ലഭിക്കുക. അപേക്ഷകര്‍ മത്സ്യ ഗ്രാമങ്ങളിലെ സ്ഥിരതാമസക്കാരോ മത്സ്യത്തൊഴിലാളിയുടെ ആശ്രിതരോ പരമ്പരാഗതമായി മത്സ്യക്കച്ചവടം നടത്തുന്നവരോ ആയ 20നും 50നും ഇടയില്‍ പ്രായമുള്ളവരാകണം. 2025 ജൂലൈ 30ന് വൈകിട്ട് അഞ്ച് വരെ സാഫ് നോഡല്‍ ഓഫീസിലും അതത് മത്സ്യഭവനുകളിലും അപേക്ഷ സ്വീകരിക്കും. സാഫില്‍നിന്ന് നേരത്തെ ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍: 8943164472, 9946212231, 7094747427.