വേനല്‍മഴ ഉടനെത്തും. ഇത്തവണ നിന്നുപെയ്യാനാണത്രേ പരിപാടി
അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കേരളത്തിലേക്ക് വേനൽ മഴ എത്തുമെന്നാണ് കാലാവസ്ഥാനിരീക്ഷകരുടെ പ്രവചനം. നിലവിലെ അന്തരീക്ഷമാറ്റങ്ങള്‍ അതിനുള്ള സൂചനയാണെന്നു വിലയിരുത്തുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, കോട്ടയം , ഇടുക്കി ജില്ലകളിലാണ് വരും ദിവസങ്ങളില്‍ മഴസാധ്യത കാണുന്നത്. ആദ്യത്തെ രണ്ടാഴ്ച സാധാരണ തോതിലോ അതിൽ കൂടുതലോ വേനൽ മഴ ലഭിക്കാനുള്ള സാധ്യതയാണ് കാണുന്നത്. ഏപ്രിൽ മാസമാകുമ്പോഴേക്ക് വേനൽ മഴ കൂടുതല്‍ സജീവമാകാനുള്ള സാധ്യതയുമുണ്ട്.

മൺസൂണിന് മുമ്പുള്ള മഴയെയാണ് നാം പൊതുവേ വേനല്‍മഴ എന്നു വിളിക്കുന്നത്. ഏപ്രിൽ മഴ എന്നും പേരുണ്ട്. ഇന്ത്യയിലും തെക്കുകിഴക്കൻ ഏഷ്യയിലും ഈ മഴ ലഭിക്കാറുണ്ട്. മാമ്പഴം, കാപ്പി മുതലായ കൃഷികളെ സ്വാധീനിക്കാന്‍ കഴിയുന്നതിനാല്‍ മാങ്ങാമഴയെന്നും കാപ്പിമഴയെന്നും അതാത് കൃഷിപ്രദേശങ്ങളില്‍ ഇതിനെ വിളിക്കുന്നു. കടുത്ത ഇടിമിന്നലോടെ വരുന്ന ഈ മഴ പലപ്പോഴും പ്രവചനങ്ങള്‍ക്കു വഴങ്ങാത്തവയാണ്.