ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രത്തിലെ എഞ്ചിനീയറിങ് & പ്രോസസ്സിങ് ഡിവിഷനിൽ ‘ജൂനിയർ എഞ്ചിനീയർ സിവിൽ’ -നെ താൽകാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾക്ക് സിവിൽ എൻജിനീയറിങ്ങിൽ ഫസ്റ്റ്ക്ലാസ് മാർക്കോടെ ബിടെക് ബിരുദവും സിവിൽ കൺസ്ട്രക്ഷൻ മേഖലയിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. അപേക്ഷകർക്ക് 2025 ജനുവരി ഒന്നിന് 30 വയസ്സ് കവിയാൻ പാടില്ല. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികൾ സഹിതം നിശ്ചിത ഫോറത്തിൽ ജോയിന്റ് ഡയറക്ടർ (ഇ&പി), എഞ്ചിനീയറിങ് & പ്രോസസ്സിങ് ഡിവിഷൻ, ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രം, റബ്ബർബോർഡ് പി. ഒ. കോട്ടയം -686009 എന്ന വിലാസത്തിൽ 2025 ജൂലൈ 23-ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് മുമ്പ് ലഭിക്കത്തക്കവിധം അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്ക് www.rubberboard.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
ഇന്ത്യൻ റബ്ബർബോർഡിൽ താൽക്കാലിക ജൂനിയർ എഞ്ചിനീയർ ഒഴിവ്
