കോതമംഗലത്ത് വന്യജീവി ആക്രമണം നേരിടാനായി സോളാ൪ ഫെ൯സിംഗ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ഇതിനകം സ്വീകരിച്ചിട്ടുണ്ടെന്ന് കഴിഞ്ഞദിവസം നടന്ന എറണാകുളം ജില്ലാ വികസനസമിതി യോഗത്തിൽ വനംവകുപ്പ് അറിയിച്ചു. ആന്റണി ജോൺ എംഎൽഎ എഴുതിനൽകിയ ചോദ്യത്തിന് ഉത്തരമായാണ് ഈ മറുപടി ലഭിച്ചത്. പ്രദേശത്ത് കൂടുതൽ വാച്ച൪മാരെയും നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ മാ൪ച്ച് മാസം വരെയുള്ള നഷ്ടപരിഹാരം വിതരണം ചെയ്തു. 89 ലക്ഷം രൂപ ചെലവിൽ സോളാ൪ ഹാഗിംഗ് ഫെ൯സ് സ്ഥാപിക്കുന്നതിനുള്ള നബാ൪ഡ് പദ്ധതിക്ക് പദ്ധതി നി൪ദേശം സമ൪പ്പിച്ചിട്ടുണ്ടെന്നും വനംവകുപ്പ് അറിയിച്ചു.
കോതമംഗലത്ത് സോളാര്‍ ഫെന്‍സിങ്
