സംസ്ഥാനത്ത് അതിരൂക്ഷമായ മഴക്കെടുതി ഉണ്ടായ പ്രത്യേക സാഹചര്യത്തില്‍ കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളുടെ കുട്ടികള്‍ക്ക് 2023- 2024 അധ്യയനവര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസുകളില്‍ 2024 ആഗസ്റ്റ് 21 ന് വൈകിട്ട് 5 മണി വരെയും, ചീഫ് എക്സിക്യൂട്ടീവ് ഓഫീസില്‍ അപ്പീല്‍ അപേക്ഷ സ്വീകരിക്കുന്നതിന് 2024 ആഗസ്റ്റ് 31 ന് വൈകിട്ട് 5 മണി വരെയും ദീര്‍ഘിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. അപേക്ഷാ ഫോം www.agriworkersfund.org വെബ്സൈറ്റില്‍ ലഭ്യമാണ്.