Menu Close

കേരളത്തിലുടനീളം ഇ-സമൃദ്ധ പദ്ധതി: മന്ത്രി ജെ. ചിഞ്ചുറാണി

ഇ-സമൃദ്ധ പദ്ധതി കേരളത്തിലുടനീളം നടപ്പാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പശുവിന്‍റെ പൂര്‍ണ്ണ വിവരങ്ങള്‍ ലഭ്യമാകുന്ന ഇ-സമൃദ്ധ സംവിധാനം കേരളത്തിലുടനീളം നടപ്പിലാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. എറണാകുളം ജില്ലയിലെ കോതമംഗലം ബ്ലോക്കിനു കീഴിലുള്ള വടാശേരി ക്ഷീരോത്പാദക സഹകരണ സംഘം പുതുതായി നിര്‍മ്മിച്ച ഫാര്‍മേഴ്സ് ഫെസിലിറ്റേഷന്‍ സെന്‍റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പശുവിന്‍റെ ചെവിയില്‍ ചിപ്പ് അധിഷ്ടിത ടാഗ് ഘടിപ്പിച്ച് പശുവിന്‍റെ പൂര്‍ണമായ വിവരങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതി ഏഴര കോടി രൂപ ചെലവഴിച്ച് പത്തനംതിട്ടയിലാണ് തുടങ്ങിയത്. ഡിജിറ്റല്‍ കന്നുകാലി ഇ-ഹെല്‍ത്ത് മാനേജ്മെന്റ് സംവിധാനമാണ് ഇ-സമൃദ്ധ. കേരള ഡിജിറ്റല്‍ സര്‍വകലാശാലയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പശുവിന്റെ വാക്സിനേഷന്‍ വിവരങ്ങള്‍, നല്‍കുന്ന പാലിന്റെ അളവ്, ഉടമയുടെ വിവരങ്ങള്‍ തുടങ്ങിയവ ഇതുവഴി ലഭ്യമാകും. കൂടാതെ വീട്ടുമുറ്റത്ത് മൃഗചികിത്സാസേവനം ലഭ്യമാക്കുന്നതിന് 152 ആംബുലന്‍സുകള്‍ സജ്ജമാകുകയാണ്.