Menu Close

വീട്ടുപടിക്കൽ മൃഗചികിത്സാ സേവനം: മന്ത്രി

വീട്ടുപടിക്കൽ മൃഗചികിത്സാ സേവനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി 47 ബ്ലോക്കുകളിൽ കൂടി മൊബൈൽ ആംബുലൻസുകൾ വെറ്റിനറി സേവനത്തിന് സജ്ജമാക്കുമെന്ന് മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. 2025 ഏപ്രിൽ 15ന് മുമ്പ് ഉദ്ഘാടനം നടത്തുമെന്നും മന്ത്രി പറഞ്ഞു. ഒന്നാംഘട്ടമായി 29 ബ്ലോക്കുകളിൽ ഈ പദ്ധതി നടപ്പിലാക്കിയിരുന്നു. 1962 എന്ന കോൾ സെന്റർ പ്രവർത്തനവും വിപുലീകരിക്കും.