തൃശ്ശൂർ ജില്ലാ ക്ഷീര സംഗമം 2023 – 24 ന്റെ ലോഗോ പ്രകാശനം പട്ടികജാതി – പട്ടികവർഗ്ഗ പിന്നോക്കക്ഷേമ വികസന, ദേവസ്വം, പാർലമെന്ററികാര്യവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ നിർവ്വഹിച്ചു. പഴയന്നൂർ ബ്ലോക്കിലെ എളനാട് ക്ഷീര സംഘത്തിന്റെ ആതിഥേയത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. 2024 ജനുവരി 25, 26, 27 തീയതികളിലായി നടക്കുന്ന സംഗമത്തിന്റെ ഭാഗമായി നിരവധി പരിപാടികളാണ് സംഘാടകസമിതി സംഘടിപ്പിക്കുന്നത്. “തൃശ്ശൂർ ജില്ലാ ക്ഷീര സംഗമം 2023 – 24” ലോഗോ മത്സരം സംഘടിപ്പിച്ചാണ് മികച്ച ലോഗോ കണ്ടെത്തിയത്. വല്ലച്ചിറ സ്വദേശി സലീഷ് നടുവിൽ തയ്യാറാക്കിയ ലോഗോ ഡിസൈനാണ് തിരഞ്ഞെടുത്തത്. ലോഗോ മത്സര വിജയിക്കുള്ള ക്യാഷ് അവാർഡ് ജില്ലാ ക്ഷീരസംഗമത്തിൽ നൽകും.