Menu Close

സങ്കരയിനം തെങ്ങിൻ തൈ വിതരണം

കേരള കാർഷിക സർവകലാശാലയുടെ പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ജൂൺ രണ്ട് മുതൽ എല്ലാ പ്രവൃത്തി ദിനങ്ങളിലും സങ്കരയിനം (ടി എക്സ് ഡി) തെങ്ങിൻ തൈകൾ വിതരണം ചെയ്യും. സമയം: രാവിലെ 9.30 മുതൽ വൈകീട്ട് നാല് വരെ. തെങ്ങിൻ തൈ ഒന്നിന് 325 രൂപ. ഫോൺ: 0467 2260632, 8547891632.