Menu Close

കാർഷിക യന്ത്രോപകരണങ്ങൾ വിതരണം ചെയ്തു

കാർഷിക യന്ത്രവത്കരണ പ്രോത്സാഹനത്തിൻ്റെ ഭാഗമായി പാടശേഖരങ്ങൾക്കുള്ള കാർഷിക യന്ത്രോപകരണങ്ങളുടെ വിതരണോദ്ഘാടനം കരിമ്പം ഫാമിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിർവഹിച്ചു. ജില്ലാ പഞ്ചായത്തിൻ്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഉപകരണങ്ങൾ വിതരണം ചെയ്തത്. പവർ ടില്ലർ, നടീൽ യന്ത്രം, സ്പ്രേയറുകൾ, മെതിയന്ത്രം എന്നിവയാണ് വിതരണം ചെയ്തത്.