അടയ്ക്കകളുടെ കടയ്ക്കൽ കുതിർന്നത് പോലുള്ള പച്ചയോ മഞ്ഞയോ ആയ പാടുകൾ കാണാം. വീണ അടയ്ക്കയിൽ കുമിളിൻ്റെ നാരുകൾ പൊതിഞ്ഞിരിക്കും, പൂങ്കുലയെയും ഇത് ബാധിക്കുന്നു. രോഗത്തെ നിയന്ത്രിക്കാനായി കൃഷിയിടം വൃത്തിയായി സൂക്ഷിക്കുക. കൊഴിഞ്ഞുപോയ അടക്കകൾ നശിപ്പിച്ചു കളയുക. തെക്ക് പടിഞ്ഞാറൻ കാലവർഷം ആരംഭിക്കുന്നതിന് മുമ്പായി ബോർഡോ മിശ്രിതം 40 മുതൽ 45 ദിവസത്തെ ഇടവേളകളിൽ പശ ചേർത്ത് തളിക്കുക. രോഗബാധയുള്ള തോട്ടങ്ങളിൽ പൊട്ടാസ്യം ഫോസ്ഫോണൈറ്റ് 4 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ലായിനിയാക്കി തളിക്കുക.