കമുകിനെ ബാധിക്കുന്ന മഹാളി രോഗത്തിനെതിരെ മുൻകരുതൽ എന്ന നിലയ്ക്ക് മഴയ്ക്കു മുമ്പ് ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം തളിച്ചു കൊടുക്കണം. ജാതി, വാഴ എന്നിവയ്ക്കും മഴക്കാലത്തിനു മുമ്പ് ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തളിയ്ക്കുന്നതും വെള്ളം വാർന്നു പോകാനുള്ള ചാലുകൾ എടുക്കുന്നതും മഴക്കാല രോഗങ്ങൾ വരാതിരിക്കാൻ സഹായിക്കും.