വയനാട്, ഇടുക്കി ജില്ലകളിലെ കര്‍ഷകര്‍ 2020 ഓഗസ്റ്റ് 31 വരെയും മറ്റു 12 ജില്ലകളിലെ കര്‍ഷകര്‍ 2016 മാര്‍ച്ച് 31 വരെയും എടുത്ത കാര്‍ഷിക വായ്പകള്‍ കടാശ്വാസത്തിന് പരിഗണിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായി. വ്യക്തിഗത അപേക്ഷകള്‍ സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മിഷനില്‍ 2023 ഡിസംബര്‍ 31 വരെ സ്വീകരിക്കും. നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷിക്കാം. കമ്മീഷനിലൂടെ കാര്‍ഷിക കടാശ്വാസം മുന്‍പു ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കാന്‍ പാടില്ല. നിലവില്‍ സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ മാത്രമാണ് സര്‍ക്കാരിന്റെ കടാശ്വാസ പദ്ധതിയുമായി സഹകരിക്കുന്നത്. അതിനാല്‍ മറ്റു ബാങ്കുകളിലെ വായ്പാ കുടിശികയില്‍ അപേക്ഷ സ്വീകരിക്കില്ല. റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, വരുമാനം തെളിയിക്കുന്നതിന് വില്ലേജ് ഓഫിസറുടെ സാക്ഷ്യ പത്രത്തിന്റെ അസ്സല്, കര്‍ഷകനാണെന്ന് തെളിയിക്കുന്നതിന് കൃഷി ഓഫീസറുടെ സാക്ഷ്യപത്രം (അസ്സല്) വായ്പ നിലനിര്‍ത്തുന്ന പാസ്സ് ബുക്കിന്റെ പകര്‍പ്പ് എന്നിവ അപേക്ഷക്കൊപ്പം നല്‍കണം. ഫോണ്‍ നമ്പര്‍ – 0471 2743782, 2743783.