ഇടുക്കിയിലെ അണക്കരയില്‍ നടക്കുന്ന സംസ്ഥാന ക്ഷീരകര്‍ഷക സംഗമം -‘പടവ് 2024’ ന്റെ സ്വാഗതസംഘം രൂപീകരണ യോഗം ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. ക്ഷീരമേഖലയ്ക്ക് കരുതലായി ഒട്ടനവധി പദ്ധതികള്‍ സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നുണ്ടെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയും പലിശരഹിത വായ്പയും തീറ്റചെലവ് കുറയ്ക്കുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള പരിശീലന പരിപാടികളും ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.