പച്ചക്കറി തൈകൾ പറിച്ചു നടാവുന്നതാണ്. കൃഷിയിടങ്ങളിൽ 1 മുതൽ 3 കിലോ കുമ്മായം അല്ലെങ്കിൽ ഡോളോമൈറ്റ് സെന്റൊന്നിന് മണ്ണുപരിശോധനയുടെ അടിസ്ഥാനത്തിൽ ചേർത്തുകൊടുക്കണം. 10 ദിവസത്തിന് ശേഷം ട്രൈക്കോഡെർമ സമ്പുഷ്ടമായ ജൈവവളത്തോടൊപ്പം എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിവ ചേർത്ത മിശ്രിതം ഒരു സെന്റിന് 50 കിലോഗ്രാം എന്ന തോതിൽ അടിവളമായി ചേർത്ത് കൊടുക്കുക. പിന്നീട് 3 ദിവസം കഴിഞ്ഞു മുളക്, വഴുതന, തക്കാളി ഇനങ്ങൾക്ക് അടിവളമായി ഒരു സെന്റിന് 330 ഗ്രാം യൂറിയ, 800 ഗ്രാം രാജ്ഫോസ്, 85 ഗ്രാം പൊട്ടാഷ് എന്നിവ നൽകുക.
25 ദിവസം പ്രായമായതും 3 മുതൽ 4 വരെ ഇലകൾ ഉള്ളതുമായ തൈകൾ അര മണിക്കൂർ സ്യൂഡോമൊണാസ് ലായനിയിൽ (20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ) മുക്കി വച്ചതിനു ശേഷം കൃഷിയിടങ്ങളിൽ നടുക. മണ്ണ് ഉയർത്തി നിലമൊരുക്കിയതിനു ശേഷം തൈകൾ നടുന്നത് വെള്ളം കെട്ടിനിൽക്കുമ്പോൾ ഉണ്ടാകുന്ന വേര്ചീയലിനെയും മറ്റു രോഗങ്ങളെയും തടയാൻ സഹായകമാകും.
കൃഷി വിജ്ഞാനകേന്ദ്രം പാലക്കാട്