തൃശ്ശൂർ കൃഷി വിജ്ഞാനകേന്ദ്രത്തിൽ വച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചറൽ റിസർച്ച് ബാംഗ്ലൂരിന്റെ ആഭിമുഖ്യത്തിൽ 2023 ഒക്ടോബർ 11 ന് തൃശ്ശൂർ ജില്ലയിലെ പട്ടികവർഗ്ഗ കർഷകർക്കായി വിളപരിപാലന ക്ലാസ് നൽകുകയും കൃഷിക്കാവശ്യമായ വിത്ത്, വളം, കീടനാശിനികൾ, ചെറു ഉപകരണങ്ങള്‍ തുടങ്ങിയ ഉപാധികള്‍ വിതരണം ചെയ്യുകയും ചെയ്തു. ചാലക്കുടി, പീച്ചി എന്നീ വനമേഖലകളിലെ വിവിധ ആദിവാസി ഊരുകളിൽ നിന്നായി നൂറ്റിയമ്പതോളം പേർ പരിപാടിയില്‍ പങ്കെടുത്തു. കേരള കാർഷിക സർവകലാശാല വിജ്ഞാന വ്യാപന ഡയറക്ടറേറ്റ് മേധാവി ഡോ. ജേക്കബ് ജോൺ, ബാംഗ്ലൂർ ഭാരതീയ ഹോർട്ടികൾച്ചറൽ ഗവേഷണ കേന്ദ്രം മേധാവി ഡോ. സഞ്ജയ് കുമാർ സിംഗ്, ശാസ്ത്രജ്ഞരായ ഡോ. ബി ശങ്കർ, ഡോ. ആർ സെന്തിൽ കുമാർ, കൃഷി വിജ്ഞാനകേന്ദ്രം മേധാവി ഡോ. മേരി റെജീന എന്നിവർ നേതൃത്വം നല്കി.