മഴ തുടരുന്ന സാഹചര്യമാണല്ലോ. ഇപ്പോള്‍ തെങ്ങില്‍ കൂമ്പുചീയലിനുള്ള സാധ്യതയുണ്ട്. മുന്‍കരുതലെന്ന നിലയില്‍ തുരിശും ചുണ്ണാമ്പും കലര്‍ന്ന ലായനി (1 % ബോര്‍ഡോ
മിശ്രിതം) തെങ്ങിന്‍മണ്ടയിലും ഇലകളിലുമായി തളിക്കുക. രോഗം ബാധിച്ച തെങ്ങുകളില്‍ സമര്‍ത് (SAMART) 3 മില്ലി 1 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തിയ ലായനിയില്‍നിന്ന് ഒരു തെങ്ങിന് 300 മില്ലി ലായനി തെങ്ങിന്‍ മണ്ടയിലും ഇലകളിലുമായി തളിച്ചുകൊടുക്കുക.
തെങ്ങിലെ കൂമ്പുചീയല്‍
