കേരളത്തിലെ കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണമിശ്രിതം എന്നിവയുടെ നിയന്ത്രണ ബില്‍ ഉടന്‍ പ്രാബല്യത്തില്‍ വരുത്തുമെന്ന് മൃഗ സംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ജില്ലാ ക്ഷീര കര്‍ഷക സംഗമം ആവളയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കാലിത്തീറ്റ കഴിച്ച് മരണപ്പെടുന്ന പശുക്കള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷയില്ലെങ്കിലും പകരം പശുവിനെ ലഭിക്കാന്‍ ഈ ബില്ല് പ്രാബല്യത്തില്‍ വരുന്നതോടെ സാധ്യമാകുമെന്നും അപകടകരമാകുന്ന രീതിയിലുള്ള കാലിത്തീറ്റ ഉല്‍പ്പാദിപ്പിക്കുന്ന കമ്പനിക്കാരെ ശിക്ഷിക്കുവാന്‍ ഈ ബില്ല് വഴി സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മരണപ്പെടുന്ന പശുക്കള്‍ക്ക് പകരം മറ്റൊരു പശു: ബില്‍ ഉടന്‍ പ്രാബല്യത്തില്‍
