ഉഷ്ണകാലത്ത് പശുക്കളുടെ അകിടിനെ ബാധിക്കുന്ന ഒരു തരം വൈറസ് രോഗമാണ് കൗ പോക്സ്. തുടക്കത്തില്‍ പരുക്കള്‍ രൂപപ്പെടുകയും പിന്നീട് അവ പൊട്ടി മുറിവുകളായി മാറുകയും ചെയ്യും. വേദന കാരണം പശുക്കള്‍ കറവയോടു സഹകരിക്കാതിരിക്കും. രോഗത്തെ നിയന്ത്രിക്കാനായി ബോറിക് ആസിഡ് പൊടി ഗ്ലൈസെറിനിലോ മുറിവുകളില്‍ വെളിച്ചെണ്ണയിലോ ചാലിച്ച് പുരട്ടുക. തൊഴുത്തിലും പരിസരത്തിലും കന്നുകാലികള്‍ക്ക് സംമ്പൂര്‍ണ ശുചിത്വം ഉറപ്പാക്കുക.