കൃഷിവകുപ്പും സംസ്ഥാന കൃഷി വിലനിര്‍ണ്ണയ ബോര്‍ഡും സംയുക്തമായി കൊപ്രയുടെ 2025 സീസണിലെ വിലനയം സംബന്ധിച്ച് ഒരു കണ്‍സള്‍ട്ടേഷന്‍ മീറ്റിംഗ് 2024 ആഗസ്റ്റ് 6 ന് രാവിലെ 10. 30 മണിക്ക് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ വച്ച് സംഘടിപ്പിക്കുന്നു. കൃഷി മന്ത്രാലയത്തിലെ ചെയര്‍മാനും മെമ്പര്‍ സെക്രട്ടറിയും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, കാര്‍ഷിക ചെലവുകള്‍ക്കും വിലകള്‍ക്കും കമ്മീഷന്‍, ദക്ഷിണ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, CDB, CPCRI, FPO / കര്‍ഷകര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നു. ബഹു. മന്ത്രി, അഗ്രികള്‍ച്ചര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍, സ്പെഷ്യല്‍ സെക്രട്ടറി, കൃഷി ഡയറക്ടര്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിക്കുന്നതാണ്.