സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കേരള, രാഷ്ട്രീയ കൃഷിവികാസ് യോജന പദ്ധതി പ്രകാരം കേരളത്തില്‍ കൂണ്‍ഗ്രാമങ്ങള്‍ സ്ഥാപിക്കാനുള്ള സമഗ്രപദ്ധതി കൃഷിവകുപ്പ് മുഖേന നടപ്പിലാക്കുന്നു. പാലക്കാട് ജില്ലയില്‍ തൃത്താല ബ്ലോക്കിലാണ് ഒന്നാം ഘട്ടത്തില്‍ നടപ്പിലാക്കുന്നത് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ സൃഷ്ടിക്കുന്ന കൂണ്‍കൃഷി സ്വന്തമായി സ്ഥലമില്ലാത്തവര്‍ക്കും വീടിനുള്ളില്‍ ലഭ്യമായ സ്ഥലത്ത് ചെയ്യാം. കാര്‍ഷിക ബ്ലോക്ക് അടിസ്ഥാനത്തില്‍ ജില്ലാ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. 2 ലക്ഷം രൂപ വരെ സഹായധനം ലഭിക്കുന്ന ഈ പദ്ധതിക്ക് കര്‍ഷകര്‍, കര്‍ഷകസംഘങ്ങള്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍, കുടുംബശ്രീ എന്നിവര്‍ക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കൃഷിഭവനുമായി ബന്ധപ്പെടാവുന്നതാണ്.