Menu Close

ക്ഷീരകര്‍ഷകര്‍ക്കുള്ള സമഗ്ര ഫാം സഹായ പാക്കേജ് പദ്ധതി: ആലപ്പുഴയില്‍ യൂണിറ്റുകള്‍ തുടങ്ങാം

മൃഗസംരക്ഷണ വകുപ്പ് മുഖേന ഇടത്തരം ക്ഷീരകര്‍ഷകര്‍ക്കുള്ള സമഗ്ര ഫാം സഹായ പാക്കേജ് പദ്ധതി 2024-25 അനുസരിച്ച് ആലപ്പുഴ ജില്ലയില്‍ മൂന്ന് യൂണിറ്റുകള്‍ നടപ്പിലാക്കുന്നതിന് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നു. കുറഞ്ഞത് പത്തു കറവ പശുക്കളോ അല്ലെങ്കില്‍ കൂടിയത് 20 കറവ പശുക്കളോ ഉള്ള കര്‍ഷകരെയാണ് പദ്ധതിക്കായി തെരഞ്ഞെടുക്കുന്നത്. നിര്‍വ്വഹണചെലവ് ഉള്‍പ്പെടെ 100000/- രൂപയുടെ സാമ്പത്തിക സഹായമാണ് മൃഗസംരക്ഷണ വകുപ്പ് നല്‍കുന്നത്. ആലപ്പുഴ ജില്ലയിലെ അര്‍ഹരായ ക്ഷീരകര്‍ഷകര്‍ക്ക് ബന്ധപ്പെട്ട മൃഗാശുപത്രികള്‍ മുഖേന പ്രത്യേക ഫോമില്‍ ആവശ്യമായ രേഖകള്‍ സഹിതം 2024 നവംബര്‍ 30 നകം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് പഞ്ചയാത്തിലെ മൃഗാശുപത്രിയുമായി ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍ 0477-2252431