തെങ്ങിന്റെ മണ്ടരി ബാധ കണ്ടുതുടങ്ങുന്ന സമയമാണ്. പ്രതിവിധിയായി 1% വേപ്പിൻസത്തടങ്ങിയ കീടനാശിനികൾ 4 മി.ലി. ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ തയ്യാറാക്കി ഇളം കുലകളിൽ തളിക്കുക. വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം സോപ്പുമായി ചേർത്ത് ലായനിയാക്കി തളിക്കാവുന്നതുമാണ്. 20 മില്ലി വേപ്പെണ്ണ, 20 ഗ്രാം വെളുത്തുള്ളിയുടെ നീര്, 5 ഗ്രാം സോപ്പ് എന്നിവ ഒരു ലിറ്റർ വെളളത്തിൽ എന്നതാണ് അളവ്.
തെങ്ങിലെ മണ്ടരി ബാധ നിയന്ത്രണം