നാളികേര വികസന ബോർഡിന്റെ നേര്യമംഗലം വിത്തുൽപാദന പ്രദർശന തോട്ടത്തിൽ കുറ്റ്യാടി തെങ്ങിൻ തൈകൾ 100 രൂപ നിരക്കിലും, കുറിയ ഇനങ്ങൾ 110 രൂപ നിരക്കിലും, സങ്കര ഇനം തെങ്ങിൻ തൈകൾ 250 രൂപ നിരക്കിലും വിൽപ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. ആവശ്യക്കാർക്ക് നേര്യമംഗലം ഫാമിൽ നിന്നും തൈകൾ വാങ്ങാം. കുറഞ്ഞത് പത്ത് തൈകൾ വാങ്ങുന്ന കർഷകർക്ക് നാളികേര വികസന ബോർഡ് നടപ്പിലാക്കുന്ന തെങ്ങ് പുതുകൃഷി പദ്ധതിയിൻ കീഴിൽ സബ്സിഡി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 8 മുതൽ വൈകീട്ട് 5 മണി വരെ 0485 2554240, 9656858850 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
തെങ്ങിൻ തൈകൾ വിൽപ്പനയ്ക്ക്
