Menu Close

തെങ്ങിൻ തൈകൾ വാങ്ങാം

സംസ്ഥാന നാളികേര വികസന പദ്ധതികളുടെ ഭാഗമായി പത്താമുദയമായ 2025 ഏപ്രിൽ 23 ന് നെടിയ ഇനം (ഡബ്ല്യുസിറ്റി) തെങ്ങിൻ തൈകൾ അല്ലെങ്കിൽ സങ്കരയിനം തെങ്ങിൻ തൈകൾ കൃഷിഭവനുകളിൽ നിന്നും വിതരണം ചെയ്യും. ഒഴിഞ്ഞുകിടക്കുന്ന പുരയിടങ്ങളിലും ഇടവിള വിസ്‌തീർണ്ണം അധികമുള്ള തെങ്ങിൻ പുരയിടങ്ങളിലും അടിത്തൈയായി നടുന്നതിന് കർഷകർക്ക് ഈ അവസരം ഉപയോഗിക്കാവുന്നതാണെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. സബ്‌സിഡി നിരക്കിൽ ഡബ്ല്യുസിറ്റി തൈ ഒന്നിന് 50 രൂപയ്ക്കും സങ്കരയിനം തൈ ഒന്നിന് 125 രൂപയ്ക്കുമാണ് വിതരണം ചെയ്യുന്നത്. ആവശ്യമുള്ള കർഷകർ കൃഷിഭവനിൽ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം.