കൂമ്പോലകൾ പൂർണ്ണമായും വിടരാതിരിക്കുന്നതാണ് പ്രധാന രോഗലക്ഷണം. രോഗം മറ്റു ഓലകളെയും സാവധാനത്തിൽ ബാധിച്ചു എല്ലാ ഓലകളും ചീയുന്നു. രോഗം രൂക്ഷമായാൽ ഓല മുഴുവനായും കരിഞ്ഞു പോകുന്നു. തെങ്ങിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സംയോജിത വളപ്രയോഗം ചെയ്യുക. മഴ തുടങ്ങുന്നതിന് മുമ്പ് തെങ്ങിന്റെ മണ്ട വൃത്തിയാക്കുക. രോഗം കൂടുതലുള്ള തോട്ടങ്ങളിൽ കോപ്പർ ഓക്സിക്ലോറൈഡ് 3 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ലായിനിയാക്കി തലപ്പിലും കൂമ്പിലേക്ക്ചുറ്റും തളിക്കുക.
തെങ്ങിലെ ഓലചീയൽ
