വേനൽക്കാലത്ത് തെങ്ങിനെ ബാധിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് കൂമ്പടപ്പ്. മണ്ണിലെ ബോറോണിന്റെ ലഭ്യതയിലുണ്ടാകുന്ന മാറ്റങ്ങളാണ് ഇതിന്റെ പ്രധാന കാരണം. ഓലകൾ ചുരുങ്ങി ചെറുതായി വരിക, ഓലകളുടെ അഗ്രഭാഗം ചീഞ്ഞ് അഴുകുക, ഓലകൾ ശരിയായി വിരിയാതെ കൂടിപ്പിടിച്ചിരിക്കുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. തെങ്ങൊന്നിന് 50 ഗ്രാം ബോറാക്സ് വർഷം തോറും രണ്ടു തവണ ചേർക്കുന്നത് തെങ്ങിന്റെ ശരിയായ വളർച്ച വീണ്ടെടുക്കാൻ സഹായിക്കുന്നു.
തെങ്ങിലെ കൂമ്പടപ്പ് രോഗം