Menu Close

തെങ്ങിൻതോട്ട പരിപാലനവും ചെമ്പൻ ചെല്ലി നിയന്ത്രണവും

തുലാവർഷത്തിനു മുൻപ് തെങ്ങിൻ തോട്ടംകിളയ്ക്കുകയോ, ഉഴുകയോ ചെയ്യുകയാണെങ്കിൽ കളകളേയും, വേരുതീനിപ്പുഴുക്കളേയും നിയന്ത്രിക്കാനും, തുലാമഴയിൽ നിന്നുള്ള വെള്ളം മണ്ണിലിറങ്ങുന്നതിനും വായുസഞ്ചാരം വർദ്ധിക്കുന്നതിനും ഇത് നല്ലതാണ്. മണ്ണിൽ നനവുള്ളതുകൊണ്ട് രണ്ടാംഗഡു രാസവളം ഇപ്പോൾ ചേർക്കാം. പലകർഷകരും ഒറ്റത്തവണ മാത്രമെ വളം ചേർത്തുകാണുന്നുള്ളൂ. എന്നാൽ വർഷത്തിൽ രണ്ടുതവണയെങ്കിലും തെങ്ങിന് വളംചെയ്തിരിക്കണം. നനയ്ക്കാൻ സൗകര്യമുള്ള തെങ്ങിൻ തോപ്പുകളിൽ മൂന്ന് നാല് തവണകളിലായി വളം ചെയ്യുന്നതാണ് ഏറ്റവും നല്ലത്. തെങ്ങിൽ ചെമ്പൻ ചെല്ലിയുടെ ഉപദ്രവംകൂടുതലായികണ്ടു വരുന്നു. തെങ്ങിൻ തടിയിൽ ദ്വാരങ്ങളും, അതിലൂടെ തവിട്ടു നിറത്തിലുള്ള ദ്രാവകവും, ചെല്ലിചവച്ച നാരുകളും ചണ്ടിയും മറ്റും പുറത്തേയ്ക്ക് വരുന്നത് കണ്ടാൽ ശ്രദ്ധിക്കണം. ഓലയുടെ കടഭാഗം നെടുകെ പിളരുക, നടുനാമ്പ് വാടിപ്പോവുക എന്നിവയാണ് മറ്റു ലക്ഷണങ്ങൾ. തോട്ടം വൃത്തിയായി സൂക്ഷിക്കുകയാണ് ആദ്യം വേണ്ടത്. തെങ്ങിൽ ഏതെങ്കിലും വിധത്തിൽ മുറിവുണ്ടാകുന്നത് തടയണം. ആക്രമണമുള്ള തെങ്ങിന്റെ ദ്വാരങ്ങൾ കണ്ടു പിടിച്ച് ഏറ്റവും മുകളിലത്തെ ദ്വാരമൊഴികെ ബാക്കിയെല്ലാം അടച്ച ശേഷം മുകളിലെ ദ്വാരത്തിൽ കൂടി ചോർപ്പുപയോഗിച്ച് ഇമിഡാക്ലോപ്രിഡ് 1 മില്ലി 1ലിറ്റർ എന്ന തോതിൽ ഒഴിച്ചു കൊടുക്കണം.