നടാൻ വേണ്ടി നിലമൊരുക്കാം. വെള്ളക്കെട്ടുകൾ രൂപം കൊള്ളുന്ന സ്ഥലങ്ങൾ തെങ്ങിന് അനുയോജ്യമല്ല. നടാനുള്ള കുഴികൾക്ക് 1 മീറ്റർ വീതം നീളവും വീതിയും ആഴവും ഉണ്ടായിരിക്കണം. ചെങ്കൽ പ്രദേശമാണെങ്കിൽ കുഴികൾക്ക് 1.2 മീറ്റർ വീതം നീളവും വീതിയും ആഴവും വേണം. മേൽമണ്ണും ചാണകപ്പൊടിയും ചാരവും കൂട്ടിക്കലർത്തിയ മിശ്രിതം ഉപയോഗിച്ച് കുഴിയുടെ മുന്നിൽ ഒരു ഭാഗം നിറക്കുക.ഇതിന്റെ നടുക്ക് ഒരു തേങ്ങാ മൂടാൻ വിധം പിള്ളക്കുഴി ഉണ്ടാക്കി അതിൽ തൈ വെച്ച് മണ്ണിട്ട് ഉറപ്പിക്കുക. താങ്ങുകാൽ നാട്ടി അതിനോട് മുകൾഭാഗം ചേർത്ത് കെട്ടുക. തീവ്രതയേറിയ വെയിലിൽ നിന്നും സംരക്ഷിക്കാൻ കുഴിക്കരയിൽ കുത്തി വെക്കുക. മടഞ്ഞ ഓലയോ വാഴകളോ തൈക്കുഴിയിൽ വെള്ളം കെട്ടിനിൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. മഴക്കാലത്ത് കുഴിയിലേക്ക് വെള്ളം ഒലിച്ചിറങ്ങാതിരിക്കാൻ ചുറ്റും വരമ്പ് തീർക്കുക.
തെങ്ങ് നടീൽ
